വൈപ്പിൻ: വൈപ്പിൻ ബസുകളുടെ നഗരപ്രവേശം ആവശ്യപ്പെട്ട് വൈപ്പിൻകരയിലെ റസിഡൻസ് അസോസിയേഷനുകളുടെ മാതൃസംഘടന (ഫ്രാഗ്) നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ അപക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തി.

ചെറായി ദേവസ്വംനടയിൽ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.അബ്ദുൽറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.ഭാസി, പൂയപ്പിള്ളി തങ്കപ്പൻ, (ഫ്രാഗ്) പ്രസിഡന്റ് അഡ്വ. വി. പി. സാബു, ജന.സെക്രട്ടറി അനിൽ പ്ലാവിൻസ് , വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ,എം.കെ.ദേവരാജൻ, കെ.കെ.രഘുരാജ്, എ.കെ.സരസൻ, ചന്ദ്രൻ, ആന്റണി മാസ്റ്റർ, സേവി താണിപ്പിള്ളി, ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ് എന്നിവർ പ്രസംഗിച്ചു.