ഫോർട്ടുകൊച്ചി :ഫുട്ബാൾ പരിശീലന രംഗത്ത് 52 വർഷം പിന്നിടുന്ന രാജ്യത്തെ മുതിർന്ന പരിശീലകനായ റൂഫസ് ഡിസൂസയെ കൊച്ചി കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. സന്തോഷ് ട്രോഫി താരവും പരിശീലകനുമായിരുന്ന ടി.എ.ജാഫർ റൂഫസിനെ പൊന്നാടയണിയിച്ചു ഉപഹാരം സമർപ്പിച്ചു. സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.സലീം അദ്ധ്യക്ഷത വഹിച്ചു. സറോബ് ഡിക്കോത്ത , ജോൺ ജോസഫ് , ഉമേഷ് വസന്തൻ എന്നിവർ സംസാരിച്ചു.