
മൂവാറ്റുപുഴ: സർവീസിലിരിക്കെ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് പൊലീസ് അസോസിയേഷന്റെ കൈത്താങ്ങ്. കേരള പൊലീസ് കെ.എ.പി.അഞ്ചാം ബറ്റാലിയനിലെ അംഗമായിരുന്ന മുളവൂർ പുത്തൻപുരയിൽ അബ്ദുൽ അസീസിന്റെ കുടുംബത്തിനാണ് പൊലീസ് അസോസിയേഷൻ സഹായനിധി കൈമാറിയത്. കെ.എ.പി അഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സഹായനിധി സമാഹരിച്ചത്. അസീസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കുടുംബ സഹായനിധിയുടെ വിതരണം കെ.എ.പി.അഞ്ചാം ബറ്റാലിയൻ കമാഡന്റ് ബോബി കുര്യൻ നിർവ്വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് സാലിഹ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കമാൻഡന്റുമാരായ സ്റ്റാർ മോൻ ആർ.പിള്ള, പി.ഒ.റോയ്, അസോസിയേഷൻ ഭാരവാഹികളായ പീർ മുഹമ്മദ്, ശിവകുമാർ, എം.എം.ഉബൈസ്, പി.എ.ഷിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.