
കൊച്ചി: ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എം.ബി. മുരളീധരൻ പാർട്ടി വിട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനു വേണ്ടി പ്രവർത്തിക്കുമെന്ന് പാലാരിവട്ടത്തെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി മുരളീധരനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുരളീധരൻ ആരോപിച്ചു. വി.ഡി.സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.