പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മണ്ണാളി വീട്ടിൽ സുധൻ , ചാമ്പക്കൽ വികാസ് , മണ്ണാളിൽ ഷാജി എന്നിവരുടെ വീടുകൾ വെള്ളക്കെട്ടിലായി. പൂപ്പനകുന്ന് ഭാഗത്ത് വീടുകളിൽ മഴക്കാലത്ത് കെട്ടിക്കിടക്കുന്ന ജലം ഒഴുക്കി വിടുന്ന കാര്യത്തിൽ ഇന്നേവരെ മാറി മാറി വരുന്ന പഞ്ചായത്ത് പ്രതിനിധികൾ ഒരു തീരുമാനവും കൈ കൊണ്ടിട്ടില്ലെന്നും അടിയന്തരമായി പരിഹാരം കാണണമെന്നും നാട്ടുകാർ പറയുന്നു