election

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൂല്യാധിഷ്ഠിത സമദൂരം പാലിക്കുമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി.

ലത്തീൻ സമുദായം ഔദ്യോഗികമായി സ്വീകരിച്ചത് പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം നിലപാടും രാഷ്ട്രീയ നയവുമാണ്. സമുദായം മുന്നോട്ടുവച്ച മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാരിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർമാർ ഉചിതമായ തീരുമാനത്തോടെ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് സമിതി യോഗം വിലയിരുത്തി.

രാഷ്ടീയകാര്യ സമിതി ചെർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. വികാർ ജനറൽ മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, കൺവീനർ അഡ്വ. ഷെറി ജെ. തോമസ്, ഫാ. പോൾസൺ സിമേതി തുടങ്ങിയവർ പങ്കെടുത്തു.