പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റിന്റെ വാർഷികപൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.വി. തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊവിഡ് മുന്നണി പോരാളികളായ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു തോമസ്, നിത സുനിൽ എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എ.ജെ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ഡിലൈറ്റ് പോൾ, ഇടക്കൊച്ചി യൂണിറ്റ് പ്രസിഡന്റ് റിഡ്ജെൻ റിബല്ലോ, ചെല്ലാനം യൂണിറ്റ് പ്രസിഡന്റ് കെ.ജെ.വാവച്ചൻ, പള്ളുരുത്തി യൂണിറ്റ് പ്രസിഡന്റ് കെ.പി. ദേവാനന്ദ്, നെൽസൻ മട്ടമ്മൽ, ന്യൂഷിയ ഷാജി, സൗമിത്രൻ, അഗസ്റ്റിൻ, ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.