ആലുവ: കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളംകയറി. ക്ഷേത്ര വളപ്പിനകത്ത് ഏകദേശം ഒരടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. പെരിയാർ പൂർണമായി കരകവിഞ്ഞിട്ടില്ല. ചില ഭാഗങ്ങളിൽ മാത്രമാണ് വെള്ളം മണപ്പുറത്തേക്ക് കയറിയിട്ടുള്ളത്. മണപ്പുറത്തെ ഭൂനിരപ്പിൽനിന്ന് രണ്ട് അടിയിലേറെ താഴ്ചയിലാണ് ക്ഷേത്രം. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിനകത്തെ വെള്ളം പെരിയാറിലേക്ക് പോകുന്നതിന് സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴിയാണ് വെള്ളം തിരിച്ചുകയറുന്നത്.