പള്ളുരുത്തി : ശക്തമായ മഴയെ തുടർന്ന് പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളിലും കടകളിലും വെള്ളം കയറി. പുലർച്ചെ മണിക്കൂറുകളോളം തുടർച്ചയായി മഴ പെയ്തതോടെയാണ് കനത്ത വെള്ളക്കെട്ട് ഉടലെടുത്തത്.

കുമ്പളങ്ങി ,പള്ളിച്ചാൽ റോഡ് ,രമേശ്വരം കോളനി ,നസ്രത്ത് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. പള്ളിച്ചാൽ റോഡരികിലെ ചില കടകളിലും വെള്ളം കയറി. രാമേശ്വരം, കൽവത്തി കനാലുകളുടെ മഴ കാല പൂർവ പ്രവർത്തനം നടക്കാത്തതാണ് വെളളക്കെട്ടിന് കാരണമായത്.