കളമശേരി: സി. എം അലിക്കുഞ്ഞ് മൗലവിയുടെ ആണ്ടിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു. ഡോ.അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എം.എം അബൂബക്കർ ഫൈസി, അബ്ദുൽ ജബ്ബാർ ബാഖവി, അഹമ്മദ് കബീർ, മുഹമ്മദ് ദാരിമി പട്ടിമറ്റം എന്നിവർ സംസാരിച്ചു.