മരട്: നെട്ടൂർ നോർത്ത് ഇളംതുരുത്തിയിൽ ബിനു ജോയിയുടെ വീടിനുള്ളിലെ എല്ലാ മുറികളിലും വെള്ളംകയറി. രണ്ട് പെൺകുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കൃത്യസമയത്ത് കാനയും തോടും ക്ലീനിംഗ് നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണം. വീട്ടിനുള്ളിൽ വെള്ളക്കെട്ട് ആണെന്നറിഞ്ഞിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.