മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു. കുടുംബ വാർഷിക വരുമാനം 3,00,000/- രൂപയിൽ കുറവുള്ള ഒ.ബി.സിക്കാർക്കും 8,00,000/- രൂപയിൽ കുറവുള്ള മത ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 6% മുതൽ 8% വരെ പലിശ നിരക്കിൽ 15 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പയും 3.50 മുതൽ 4 ശതമാനം വരെ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പയും നൽകും. മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 6% മുതൽ 8% വരെ പലിശ നിരക്കിൽ 30 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പയും 3% മുതൽ 8% വരെ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പയും ലഭിക്കുന്നതാണ്. പ്രവാസികൾക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്‌സിഡിയിൽ 30 ലക്ഷം രൂപവരെയുള്ള റീ-ടേൺ പദ്ധതി, പ്രൊഫഷണലുകൾക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്‌സിഡിയിൽ സ്റ്റാർട്ടപ്പ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപ (6% - 8% പലിശ നിരക്ക്) അനുവദിക്കും. ഇതിനു പുറമേ പെൺകുട്ടികളുടെ വിവാഹം, ഗൃഹനിർമ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള വായ്പാ പദ്ധതികളും നിലവിലുണ്ട്. വായ്പകൾക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോം മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.എസ്.ബി.സി.ഡി.സി മൂവാറ്റുപുഴ ഉപജില്ല ഓഫീസിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് (www.ksbcdc.com) സന്ദർശിക്കുക. ഫോൺ: 0485 - 2964005.