മൂവാറ്രുപുഴ: തപാൽ സ്വകാര്യവത്കരണ വിരുദ്ധ സമരത്തിന്റെ ഭാഗമായി എൻ.എഫ്. പി.ഇയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആർ.എം.എസ് സെറ്രുകൾ നിർത്തലാക്കുന്ന നടപടി പിൻവലിക്കുക, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ പരിഹരിക്കുക, ഡാക്ക് സേവക്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം. എൻ.എഫ്.പി.ഇ ഡിവിഷൻ പ്രസിഡന്റ് രമേശ് എം.കുമാർ ഉദ്ഘാടനം ചെയ്തു.