
കുറുപ്പംപടി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കിലയും സംയുക്തമായി ജനപ്രതിനിധികൾക്കു വേണ്ടി നടത്തിയ സർട്ടിഫിക്കറ്റഡ് കോഴ്സ് പരീക്ഷയിൽ വേങ്ങൂർ ഗ്രാമ പഞ്ചായത്തിന് നൂറുമേനി വിജയം. പഞ്ചായത്തിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ ജനപ്രതിനിധികളും ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ്, ജിനു ബിജു, വിനു സാഗർ, മരിയ സാജ് മാത്യു എന്നിവർക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു. മറ്റു ജനപ്രതിനിധികൾ എ ,ബി ഗ്രേഡുകൾക്ക് അർഹരായി.