കൊച്ചി: മുച്ചിറി, മുറിച്ചുണ്ട്, മുറിയണ്ണാക്ക് അവസ്ഥകളുള്ളവർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'സ്‌മൈൽ ട്രെയ്‌നും സിമുലേർ മെഡിക്കലുമായി ചേർന്ന് ഡോക്ടർന്മാർക്കായി പരിശീലനം സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് ആൻഡ് മാക്‌സിലോഫേഷ്യൽ സർജന്മാർക്കായി സംഘടിപ്പിച്ച പരിശീലനത്തിൽ ചുണ്ട്, അണ്ണാക്ക് സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള രണ്ട് ശസ്ത്രക്രിയകൾ നടത്തി. സിമുലേറ്ററുകൾ ഉപയോഗിച്ച് കൂടുതൽ കേന്ദ്രങ്ങളിൽ പരിശീലനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.