കൊച്ചി: അന്തർദ്ദേശീയ ജൈവവൈവിദ്ധ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് പരിസ്ഥിതി സംഘടനയായ ഗ്രാസ്‌റൂട്ട് നായരമ്പലം ഗ്രാമപഞ്ചായത്തിന്റെയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ജൈവവൈവിദ്ധ്യസംരക്ഷണം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കും.

നായരമ്പലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയാണ് ശില്പശാല. ജൈവവൈവിദ്ധ്യം നേരിടുന്ന വെല്ലുവിളികളും അതിനെ തരണം ചെയ്യാനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ പ്രതിനിധികൾ ക്ളാസ് നയിക്കും. സർവകലാശാലാ വിദ്യാർത്ഥികളും പഞ്ചായത്ത് പ്രതിനിധികളും പൊതുജനങ്ങൾക്കും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.