anjipparambil-f-a

മരട്: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ 25-ാം വാർഷിക സമ്മേളനത്തിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക നേതാവായ എം.എ.കമലാക്ഷൻ വൈദ്യരെ ആദരിച്ചു. നെട്ടൂരിലെ കൊച്ചി റിവർസൈഡ് ഹോംസ്റ്റേ ഹാളിൽ നടന്ന ചടങ്ങ് മുൻ സബ് ജഡ്ജ് അഡ്വ.എം.ആർ.ശശി ഉദ്ഘാടനം ചെയ്തു.

തേവര മട്ടമ്മൽ ട്രസ്റ്റ് സെക്രട്ടറി ഡോ.എ.കെ.ബോസ് അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുവിനെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കംചിലരിൽ ഒരാളാണ് എം.എ.കമലാക്ഷൻ വൈദ്യർ എന്ന് അദ്ദേഹം പറഞ്ഞു. എ.ആർ.സുരേഷ് ബാബു ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പും അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഡോ.ഭഗവൽദാസ്, അഡ്വ.എ.കെ.രാധാകൃഷ്ണൻ, കെ.സി.സാജു എന്നിവർ പ്രസംഗിച്ചു.