തൃപ്പൂണിത്തുറ: എടയ്ക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ ഉപരിപഠനത്തെ ആസ്പദമാക്കി പരീക്ഷാ വിദഗ്ദ്ധൻ റാഷി മക്കാർ ക്ലാസുകൾ നയിക്കും. ഓരോരുത്തരുടേയും അഭിരുചിക്കിണങ്ങിയ ഉന്നത വിദ്യാഭ്യാസമേത്? എന്ത് പഠിക്കണം? എവിടെ ചേരണം? മുന്നൊരുക്കങ്ങൾ എന്തെല്ലാം? വിദേശ പഠനവും പഠന ചെലവുകളും, തൊഴിൽ സാദ്ധ്യതകൾ, സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും, വായ്പാ സാദ്ധ്യതകൾ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ക്ലാസിന് എസ്.എസ്.എൽ.സി മുതൽ ഡിഗ്രി വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് : 85478 65159