
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പുതിയ ഡീപ് ഫ്രീസറുകൾ ബ്ളൂസ്റ്റാർ വിപണിയിലിറക്കി. സൂപ്പർ മാർക്കറ്റുകൾ, കടകൾ തുടങ്ങിയിടങ്ങളിൽ ഉപയോഗിക്കുന്ന ഫ്രീസറുകളാണിവ. കൂടുതൽ സ്ഥലവും കൂളിംഗും നൽകുന്നതാണ് തദ്ദേശീയമായി രൂപകല്പന ചെയ്ത ഫ്രീസറുകൾ.
രണ്ടു മുതൽ മൈനസ് 24 ഡിഗ്രി വരെ താപനില ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ മോഡലുകളെന്ന് ബ്ളൂസ്റ്റാർ മാനേജിംഗ് ഡയറക്ടർ ബി. ത്യാഗരാജൻ പറഞ്ഞു. 300 മുതൽ 650 ലിറ്റർ വരെ ഉൾക്കൊള്ളാൻ കഴിയും. ചൂട് പുറന്തള്ളി നാലുവശത്തുനിന്നും പരമാവധി തണുപ്പ് നൽകും. മുകളിൽ ഗ്ളാസും കട്ടിയുള്ള പ്രതലവുമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഇല്ലാതായാലും കൂടുതൽ സമയം തണുപ്പ് നിലനിറുത്താൻ കഴിയുന്നതാണ് ഫ്രീസറുകൾ.
ഐസ് ക്രീം ഉൾപ്പെടെ തണുത്ത വസ്തുക്കൾ സൂക്ഷിക്കുന്നവയാണ് ഡീപ് ഫ്രീസറുകൾ. കേരളത്തിലെ ഡീപ് ഫ്രീസർ വിപണിയിൽ 10 ശതമാനം വിഹിതം ബ്ളൂസ്റ്റാറിനുണ്ടെന്ന് ത്യാഗരാജൻ പറഞ്ഞു. ചില്ലറവില്പന കേന്ദ്രങ്ങൾ വർദ്ധിക്കുന്ന കേരളം പ്രധാന വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു. വാധയിലെ പുതിയ പ്ളാന്റിലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള ഫ്രീസറുകളും വാട്ടർ കൂളറുകളും നിർമ്മിക്കുന്നത്.