
മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനം "വിനാശ വികസനത്തിന്റെ വാർഷിക''മായി യു.ഡി.എഫ് ആചരിച്ചു. ഇതോടനുബന്ധിച്ച് യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം മുൻ എം.എൽ.എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. ഫ്രാൻസിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ, കൺവീനർ കെ.എം.അബ്ദുൾ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.മുഹമ്മദ് ബഷീർ, ജോസ് പെരുമ്പിള്ളികുന്നേൽ, പി.എസ്. സലിംഹാജി, പി.എ.ബഷീർ, ജോസ് വള്ളമറ്റം, എം.എം. സീതി, വിൻസെന്റ് ജോസഫ്, സി.എം.പി സുരേന്ദ്രൻ, എം.എ.മൻസൂർ, പങ്കജാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.