അങ്കമാലി: ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പത്താം വാർഷികവും കുടുംബ സംഗമവും നാളെ നടക്കും. കിടങ്ങൂർ ചിറക്കൽ കോംപ്ലക്സിൽ വച്ച് നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഫാ.വർഗീസ് പുളിക്കൽ, സാലി വിൽസൺ, സീന ജിജോ,ഷിബു പൈനാടത്ത്, ജോർജ്ജ് സ്റ്റീഫൻ കെ.കെ. വിജയ് പ്രകാശ് എന്നിവർ പങ്കെടുക്കും.