പറവൂർ: സംസ്ഥാന സർക്കാർ സാമ്പത്തിക പിന്നാക്കക്കാരായ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് നൽക്കുന്നതിന്റെ ഭാഗമായി മാല്യങ്കര എസ്.എൻ.എം.ഐ.എം.ടിയിലെ എട്ട് വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം 23ന് നടക്കും. വൈകിട്ട് മൂന്നിന് വി.ആർ. സുനിൽകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, സഭാ സെക്രട്ടറി ഡി. സുനിൽകുമാർ, കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന തുടങ്ങിയവർ സംസാരിക്കും.