ആലങ്ങാട് : വെളിയത്തുനാട് ചെറിയത്ത് തന്ത്ര വിദ്യാപീഠം സ്ഥാപകനും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന മാധവ്ജിയുടെ ജന്മദിന ആഘോഷവും മാധവീയം പുരസ്കാര സമർപ്പണവും നടന്നു. വിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരി അദ്ധ്യക്ഷനായി. ആർ.എസ്.എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ ഭദ്രദീപം തെളിയിച്ചു.
ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംസ്ഥാന അദ്ധ്യക്ഷൻ എം. മോഹൻ അനുസ്മരണപ്രഭാഷണം നടത്തി. വി.എച്ച്.പി മുൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്. കാശി വിശ്വനാഥന് മാധവീയം പുരസ്കാരം നൽകി. കേന്ദ്ര സംഗീത നാടക അക്കാഡമി കൂടിയാട്ട കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ ഏറ്റുമാനൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തന്ത്രവിദ്യാപീഠം സെക്രട്ടറി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി, എം.പി.എസ്. ശർമ്മ എന്നിവർ പ്രസംഗിച്ചു.