പറവൂർ: പറവൂർ നഗരസഭയിൽ ജനകീയ ശുചിത്വ ബോധവത്കരണ കാമ്പയിൽ തുടങ്ങി. സാനിറ്റേഷൻ കമ്മിറ്റി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് കാമ്പയിൽ. എല്ലാ വാർഡുകളിലും ലഘുലേഖ വിതരണം ചെയ്യു. വ്യക്തി,പരിസര ശുചിത്വം, മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും പ്രതിപാദിക്കുന്നതാണ് ലഘുലേഖ. വാർഡുതല വിതരണോദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് നിർവഹിച്ചു. ആശാ വർക്കർ സുനീതി, ബീന കെ. നായർ, സന്ധ്യദേവി എന്നിവർ നേതൃത്വം നൽകി.