
കിഴക്കമ്പലം:ഞാറല്ലൂർ ബെത്‌ലഹേം ദയറ ഹൈസ്‌കൂളിലെ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഞ്ചദിന അവധിക്കാല ശിൽപ്പശാല തുടങ്ങി. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എസ്. ഷിഹാബ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, മാനേജർ സിസ്റ്റർ ദീന തുടങ്ങിയവർ സംസാരിച്ചു. പി.എസ്. വിനയൻ ക്ലാസെടുത്തു.