കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പാപ്പാറക്കടവ് ഊത്തിക്കര തോട് ശുചീകരണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് അടിയന്തരമായി തോട് ശുചീകരണം നടത്തുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പറഞ്ഞു. പുല്ലും ചെളിയും മാലിന്യങ്ങളും തോട്ടിൽ നിറഞ്ഞതിനാൽ ഒഴുക്കു നിലയ്ക്കുന്നതാണ് വെള്ളക്കെട്ടിനു കാരണം. തോട് ശുചീകരണം കടമ്പ്രയാർവരെ നടത്താനാണ് തീരുമാനം. വെമ്പിള്ളി പനവേലിത്താഴം തോട് ശുചീകരിച്ച പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നു. വേനലാകുമ്പോൾ തോടുകളിൽ ഘട്ടംഘട്ടമായി തടയണകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.