prolend-finserv

പറവൂർ: പ്രോലെന്റ് ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്നാമത്തെ ശാഖ പറവൂർ ചേന്ദമംഗലം റോഡിൽ ജീവൻ ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ പി.സി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ഡയറക്ടർ സാജു കെ. പോൾ, എം.പി.ജെ. നമ്പൂതിരി, സീതാബാബു, എം. രഞ്ജിത്ത്, വി.എസ്. സന്തോഷ്, ജോബ് മനക്കൽ, നെക്കാദി സത്യനാരായണ തുടങ്ങിയവർ സംസാരിച്ചു.