metro

കൊച്ചി: മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ്.എൻ.ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുള്ള ട്രയൽ സർവീസ് ഇന്നലെ തുടങ്ങി. പേട്ടയിൽ നിന്ന് ട്രെയിനുകൾ യാത്രക്കാരില്ലാതെ എസ്.എൻ.ജംഗ്ഷൻവരെയെത്തി തിരികെ പേട്ടയിലെത്തും. ഇത് ഏതാനും ദിവസം തുടരും. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പരിശോധനയ്ക്കുശേഷമാണ് യാത്രാസർവീസ് ആരംഭിക്കുക. അതോടെ സ്റ്റേഷനുകളുടെ എണ്ണം 22ൽ നിന്ന് 24 ആകും.

നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിലേത്. 4.3 ചതുരശ്രഅടിയാണ് വിസ്തീർണം. കൊച്ചി മെട്രോ റെയിൽ നേരിട്ട് ഏറ്റെടുത്ത് നിർമ്മിക്കുന്ന ആദ്യപാതയാണ് പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻവരെയുള്ളത്.