
കൊച്ചി: ഇരുനൂറോളം കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ഗ്രാഫിക് പ്രിന്റുകളും സിറാമിക് ശില്പങ്ങളും ഉൾപ്പെടെ അഞ്ഞൂറോളം കലാസൃഷ്ടികൾ അണിനിരത്തുന്ന ദശദിന മൺസൂൺ ആർട്ട്‌ഫെസ്റ്റ് ദർബാർഹാളിൽ നാളെ വൈകിട്ട് നാലിന് തുടങ്ങും.
ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ കൊച്ചി ചാവറ കൾച്ചറൽ സെന്ററും കോട്ടയം ആർട്ട് ഫൗണ്ടേഷനും ചേർന്നാണ് നടത്തുന്നത്. നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കെ.എ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി, ടി.കലാധരൻ തുടങ്ങിയവർ പങ്കെടുക്കും.