kcea

മൂവാറ്റുപുഴ: കേരള കോ- ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം നടത്തി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ. എം.എൽ.എ ബാബു പോൾ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കുഞ്ഞുമൈതീൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.കെ. ജോസ്, ജോർജ് ജോസഫ്, വി.ജെ. വർഗീസ്, നഗരസഭ മുൻ ചെയർമാൻ യു.ആർ. ബാബു, സാബു പി.വാഴയിൽ, എൻ.എം. കിഷോർ, എം.ആർ. രാജേന്ദ്രൻ, എം.എൽ.ഉഷ, ഒ.വി. മത്തായി, ജേക്കബ് എം. ജോൺ, ടി.ടി.ത്രേസ്യ, കെ.പി. ജോർജ്, കെ.വി.മുരളി, മാർക്കോസ് ഉലഹന്നാൻ, കെ.യു. വത്സ എന്നിവർ സംസാരിച്ചു. റിട്ട. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം.ഡി.രഘു ക്ലാസെടുത്തു.