
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ക്ലെഫ്റ്റ് ലിപ്, പാലേറ്റ് ആൻഡ് ക്രാനിയോ ഫേഷ്യൽ അനോമലീസിന്റെ വാർഷിക സമ്മേളനം ലേ മെറിഡിയനിൽ ആരംഭിച്ചു. പ്ലാസ്റ്റിക് സർജന്മാർ, ഓർത്തോഡൻഡിസ്റ്റുകൾ, മാക്‌സിലോഫേഷ്യൽ സർജന്മാർ, ഒട്ടോറിനോളറിംഗോളജിസ്റ്റുകൾ, സ്പീച്ച് പാത്തോളജിസ്റ്റുകൾ എന്നിവരാണ് പങ്കെടുക്കുന്നത്.
മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.കൃഷ്ണമൂർത്തി ബോണന്തായ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ.ജയകുമാർ ആർ., സെക്രട്ടറി ഡോ.പ്രമോദ് സുബാഷ്, ഡോ.അതുൽ പരാശർ, ഡോ.ഗുൽനാർ അദേൻവാല, മംമ്ത കരോൾ തുടങ്ങിയവർ സംസാരിച്ചു.