അങ്കമാലി :ബാഗ്ളൂരിൽ നടന്ന പാൻ ഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ മൂക്കന്നൂർ ഒലീവ് മൗണ്ട് സ്വദേശി പി. എ. വർഗീസിന് സുവർണ്ണനേട്ടം. 50 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണമെഡൽ നേടി. 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ മിക്‌സഡ് റിലേ എന്നി ഇനങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ പി. എ. വർഗീസ്, മൂന്നിനങ്ങളിലും വെള്ളി മെഡൽ സ്വന്തമാക്കി