കൊച്ചി: കുടുംബശ്രീ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനായി ഹിമാചൽപ്രദേശിലെ സുന്ദർനഗർ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ 13 അംഗ സംഘം കൊച്ചി നഗരം സന്ദർശിച്ചു. നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കൊച്ചി സംഘം സന്ദർശിച്ചു. സാധാരണക്കാർക്ക് പത്ത് രൂപയ്ക്ക് ഭക്ഷണവും 30 വനിതകൾക്ക് വരുമാനവും നൽകുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദർനഗർ മുനിസിപ്പൽ ചെയർമാൻ ജിതേന്ദർ ശർമ്മ പറഞ്ഞു. നഗരസഭാ മെയിൻ ഓഫീസിലെത്തിയ സംഘത്തെ മേയർ എം. അനിൽകുമാർ സ്വീകരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷീബാലാൽ, എം.എച്ച്.എം. അഷറഫ്, പ്രിയ പ്രശാന്ത്, നഗരസഭ അഡീഷണൽ സെക്രട്ടറി വി.പി. ഷിബു, സിറ്റി പ്രോജക്ട് ഓഫീസർ ഡോ. വി.ആർ. ചിത്ര എന്നിവരുമുണ്ടായിരുന്നു.