ksusm

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഡിസൈൻ, ടെക്‌നോളജി, മേക്കർ ഫെസ്റ്റായ കേരള ഇന്നൊവേഷൻ വാരാഘോഷം നാളെത്തുടങ്ങും. രാവിലെ 6ന് സൈക്കിൾ സവാരിയോടെയാണ് തുടക്കം. കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിലെത്തി തിരികെ വരുന്നതാണ് സവാരി.

5000ത്തിലേറെപ്പേർ ഒരാഴ്ചനീളുന്ന പരിപാടിയിൽ പങ്കെടുക്കും. 28ന് സമാപനദിനത്തിൽ പ്രദർശനം, യുവസംരംഭകർക്ക് ഡിസൈൻ ആഘോഷപരിപാടികൾ എന്നിവയുണ്ടാകും.

പരസ്പര സഹകരണത്തോടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കൊച്ചിയിലെ ഗ്ലോബൽ ഷേപ്പേഴ്‌സിന്റെ സഹകരണവും ഉദ്യമത്തിനുണ്ട്.