മൂവാറ്റുപുഴ: ജൂൺ 18,19 തിയതികളിൽ പോത്താനിക്കാട് നടക്കുന്ന സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം 22ന് ഉച്ചകഴിഞ്ഞ് 3.30ന് പോത്താനിക്കാട് ലൈബ്രറി ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ മണ്ഡലം എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, മഹിളാസംഘം കമ്മിറ്റികളുടെ സംയുക്ത യോഗവും നടക്കുമെന്ന് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അറിയിച്ചു.