പറവൂർ: ബി.എസ്.എൻ.എൽ ഓഫിസ് അങ്കണത്തിലെ മരത്തിന്റെ ചില്ല വെട്ടി അമ്മൻകോവിൽ റോഡരികിൽ ഇട്ടതിൽ പ്രതിഷേധം. രണ്ടാഴ്ചയായിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. ശക്തമായ കാറ്റിൽ ബി.എസ്.എൻ.എൽ അങ്കണത്തിലെ മരം മറിഞ്ഞുർ സെക്യൂരിറ്റി ഓഫിസിന്റെ മുകളിലേക്ക് വീണു. ഈ മരം വെട്ടാൻ അധികൃതർ വൈകിയതിനാൽ ചില്ലകൾ ഒടിഞ്ഞു റോഡരികിൽ വീഴുകയായിരുന്നു.

ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. അമ്മൻകോവിൽ റോഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഈ വഴിയിലൂടെയാണ് പോകുന്നത്. മഴയുള്ള രാത്രിയിൽ ഇരുചക്രവാഹനത്തിൽ എത്തുന്നവർ മരച്ചിലകളിലേക്ക് ഇടിച്ചു കയറാനുള്ള സാദ്ധ്യതയുള്ളതിനാൽ എത്രയും വേഗം ഇവ റോഡരികിൽ നിന്ന് നീക്കം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.