ആലുവ: ചൂണ്ടിയിലുള്ള ബെവ്‌കോ വെയർഹൗസിൽ നിന്ന് മദ്യക്കുപ്പികളിൽ പതിക്കുന്ന 400 ഹോളോഗ്രാം സ്റ്റിക്കറുകൾ കാണാതായി. ഇന്നലെ ഉച്ചയോടെ ആലുവ എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സ്റ്റിക്കറുകൾ കണ്ടെത്താനായില്ല.
ആലുവയിൽ കള്ളുഷാപ്പിൽ നിന്ന് 760 ലിറ്റർ സ്പിരിറ്റ് പിടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചൂണ്ടി ബെവ്‌കോ വെയർഹൗസിലും പരിശോധന. വ്യാജമദ്യം നിർമ്മിക്കുന്ന മാഫിയകൾക്കായി ഹോളോഗ്രാം മോഷ്‌ടിച്ച് കടത്തിയതാകാമെന്ന് എക്‌സൈസ് കരുതുന്നു. എന്നാൽ, സ്റ്റിക്കറുകളുടെ എണ്ണത്തിൽ പിശകുണ്ടായിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.