vijayan

കളമശേരി: 58 ദിവസത്തിനുള്ളിൽ ' സഹസ്രദളപത്മം' വിരിയിച്ചെടുത്ത് ഏലൂർ സൗത്ത് അമ്പലത്തും പറമ്പ് വീട്ടിൽ വിജയൻ. ഒരു പുഷ്പവും ഒരു മൊട്ടുമാണ് പൂവിട്ടത്. മഴക്കാലമായതിനാൽ പൂർണ്ണമായി വിരിഞ്ഞട്ടില്ല.

ആയിരം ഇതളുള്ള താമരയാണിത്. നമ്മുടെ കാലാവസ്ഥയിൽ അപൂർവ്വമായി മാത്രമാണ് പൂ വിടുന്നത്. കൊല്ലം ജില്ലയിലെ ഷാരി ബിനോയിയിൽ നിന്ന് ഓൺലൈൻ വഴിയാണ് വാങ്ങിയത്. ഇരുപത് വ്യതസ്ത ഇനത്തിലുള്ള താമരയും ആമ്പലുമാണ് വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യുന്നത്.

ക്ഷേത്ര ആവശ്യങ്ങൾക്ക് സൗജന്യമായാണ് താമര പൂക്കൾ നൽകുന്നത്. ഫാക്ട് ജംഗ്ഷനിൽ കമ്പനി മതിലിനരികിൽ പൂത്തു നിൽക്കുന്ന ചെടികളും റംമ്പു ട്ടാൻ, പേര, നെല്ലി, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളെല്ലാം വിജയൻ നട്ടു വളർത്തുന്നു. ഓട്ടോ ഓടിക്കുന്നത് കൂടാതെ ഫാക്ടിൽ കരാർ തൊഴിലാളിയായും ജോലി ചെയ്യുന്നതിനാൽ അവിടെ കാന്റീന് മുൻവശം പൂന്തോട്ടമൊരുക്കിയതും വിജയന് ചെടികളോടും പൂക്കളോടുമുള്ള താത്പര്യം കൊണ്ടാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ചെയ്യുന്നതാണ്. ഭാര്യ ഷീജയും മകൾ മൂന്നാം ക്ലാസുകാരി മിഥിലയും പൂർണ പിന്തുണയുമായി കൂടെയുണ്ട്.