കോലഞ്ചേരി: ചെമ്മനാട‌് പബ്ളിക്ക് ലൈബ്രറിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. രാവിലെ 9ന് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാ‌ടനം നിർവ്വഹിക്കും. വായനശാല പ്രസിഡന്റ് കെ.അരുൺ, സെക്രട്ടറി സി.പി. കുര്യാക്കോസ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ജിബു ജേക്കബ്, വിജുപാലാൽ, ഷെറിൻ സി. പോൾ, എസ്. സരിത തുടങ്ങിയവർ സംസാരിക്കും.