ആലുവ: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത എൻ.ജി.ഒകളുടെ കൺസോർഷ്യമായ ഇന്റർ ഏജൻസി ഗ്രൂപ്പ് ആലുവ താലൂക്ക് കമ്മറ്റി രൂപീകരിച്ചു.

ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക് തഹസിൽദാർ സുനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് സൊസൈറ്റി പ്രതിനിധി ഇ. എ. ഷബീറിനെ താലൂക്ക് കൺവീനറായി തിരഞ്ഞെടുത്തു. അൻസാർ, നൗഷാദ്, സൈത്, രേഷ്ണു, റാഫി, അനൂപ്, സലിൻ ജോസഫ് എന്നിവരെ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. ഷറഫുദ്ധീൻ (എൽ. ആർ. തഹസിൽദാർ), സി.എ. റാഷിമോൻ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) എന്നിവർ പങ്കെടുത്തു.