
കോതമംഗലം: സ്ഥിരം കുറ്റവാളിയായ കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി കൂമുള്ളുംചാലിൽ (തണ്ടായത്തുകുടി) വീട്ടിൽ രാഹുലിനെ (മുന്ന - 27) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
കൊലപാതകം, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2018ൽ കോതമംഗലത്ത് ബിനു ചാക്കോയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ ഏഴുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ ഡിസംബറിൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ ജയിലിൽ കഴിയവേയാണ് കാപ്പ ചുമത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 46 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 35 പേരെ നാടുകടത്തിയെന്ന് എസ്.പി. കെ.കാർത്തിക് പറഞ്ഞു.