ആലുവ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.

അൻവർ സാദത്ത് എം.എൽ.എ, എം.ഒ. ജോൺ, വി.പി. ജോർജ്, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ബാബു പുത്തനങ്ങാടി, പി.ബി. സുനിൽ, എം.കെ.എ. ലത്തീഫ്, തോപ്പിൽ അബു, കൃഷ്ണകുമാർ, എം.ടി. ജേക്കബ്, ഫാസിൽ ഹുസൈൻ, സെയ്യിദ് കുഞ്ഞ് പുറയാർ, ജി. വിജയൻ, പ്രിൻസ് വെള്ളറക്കൽ, പി.കെ. കൃഷ്ണൻകുട്ടി, കെ.എം. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.