photo
മുനമ്പം ഗുരുവേക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം കുറിച്ച്‌കൊണ്ട് നടന്ന ബ്രഹ്മകലശ പ്രദക്ഷിണം

വൈപ്പിൻ: മുനമ്പം ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ബ്രഹ്മകലശാഭിഷേകം നടന്നു. തന്ത്രി എം.ജി.രാമചന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ബ്രഹ്മകലശ പൂജയ്ക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണത്തിന് ശേഷം അഭിഷേകം നടത്തി. തുടർന്ന് പ്രസാദ ഊട്ട് നടന്നു. വൈകിട്ട് മാല്യങ്കര കണ്ണേങ്കാട്ട് ക്ഷേത്രനടയിൽനിന്ന് പുറപ്പെട്ട താലഘോഷയാത്ര മുനമ്പം ക്ഷേത്രത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് കെ.എൻ.മുരുകൻ, വൈസ് പ്രസിഡന്റ് രഞ്ജൻ തേവാലിൽ, സെക്രട്ടറി രാധ നന്ദനൻ, ദേവസ്വം മാനേജർ കെ.ഡി.ഡെനീഷ് എന്നിവർ നേതൃത്വം നൽകി.