വൈപ്പിൻ : പണ്ഡിറ്റ് കറുപ്പന്റെ 137-ാം ജന്മവാർഷിക ദിനം പണ്ഡിറ്റ് കറുപ്പൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24ന് ആചരിക്കും. സമുദായചന്ദ്രിക സഭാ ഹാളിൽ പകൽ മൂന്നിന് ജാതിക്കുമ്മിയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഡോ. ഹരിശങ്കർ കൊടുങ്ങല്ലൂർ വിഷയം അവതരിപ്പിക്കും. ട്രസ്റ്റ് ചെയർമാൻ പൂയപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. എസ്.ശർമ്മ അദ്ധ്യക്ഷനാകും.