
മട്ടാഞ്ചേരി : ശക്തമായ മഴയെ തുടർന്ന് മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് മട്ടാഞ്ചേരി യത്തീംഖാനയ്ക്ക് എതിർവശമുള്ള കടയുടെ ഓട് മേഞ്ഞ മേൽകൂരയാണ് തകർന്നത് .കഴിഞ്ഞ 4 വർഷങ്ങളായി കട അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവം പുലർച്ചെയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.