photo

വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ അണിയൽ ബസാറിൽ പ്രവർത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്‌പെൻസറി മേൽത്തട്ടിലെയും ബീമിലെയും കോൺക്രീറ്റ് അടർന്ന്‌വീണ് ഭിത്തി പൊട്ടി ചോർന്നൊലിച്ച് അപകടാവസ്ഥയിലായി. ജീർണ്ണതയിലെത്തിയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി നടന്നില്ല. ആരോഗ്യ രംഗത്ത് എടവനക്കാട് പഞ്ചായത്തിലെ നൂറ്കണക്കിന് രോഗികൾക്ക് ആശ്രയമായ സ്ഥാപനം കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അനുബന്ധ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.