പള്ളുരുത്തി: ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ തുറമുഖ ഓഫീസിന് മുന്നിൽ ആഭിമുഖ്യത്തിൽ ഉപരോധ സമരം നടത്തി. ഉപരോധ സമരം ജനകീയ വേദി ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ജോസഫ് ജയൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി റ്റോ പോൾ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. തുഷാർ നിർമൽ സാരഥി, വി .ടി. സെബാസ്റ്റ്യൻ, സ്റ്റാൻലി കുന്നേൽ, സുജ ഭാരതി, ക്ലിറ്റസ് പുന്നക്കൽ, ഇ.ജെ. സേവ്യർ, പ്രിൻസ് അത്തിപ്പൊഴി, ജൂസഫിനാ ജോസഫ്, ജോയ് പാവെൽ, വി.സി. ജെന്നി, സി.പി. നഹാസ്, റിജാസ് സിദ്ദിഖ്, നിഹാരിക, ജോസി ആന്റണി എന്നിവർ സംസാരിച്ചു. മെറ്റിൽഡ ക്ലിറ്റസ്, കെ എ ജോസി, പീറ്റർ ചെറിയകടവ്, റോപ്സൺ, പുഷ്പി കണ്ണമാലി എന്നിവർ ഉപരോധത്തിന് മുന്നോടിയായി നടന്ന മാർച്ചിന് നേതൃത്വം നൽകി.