ldf

മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ വികസന മുരടിപ്പിനും യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പ്രസിഡന്റിന്റെ ആർ.എസ്.എസ് പ്രീണനത്തിനുമെതിരെ എൽ.ഡി.എഫ് കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബേബി അഗസ്റ്റ്യൻ റാത്തപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു . കെ.കെ.ജയേഷ് ,സി.പി.എം ലോക്കൽ സെക്രട്ടറി ടി.പ്രസാദ്, കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി അംഗം ജോയി തോമസ്, ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അംഗം ഇമ്മാനുവൽ പാലക്കുഴി, സി.പി.ഐ. ലോക്കൽ സെക്രട്ടറി സജി കരിമാലിക്കോട്ടിൽ, എൻ .സി .പി നിയോജക മണ്ഡലം പ്രസിഡന്റ് വിൽസൺ നെടുങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു.