കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ടെ വധഗൂഢാലോചന കേസിലെ മാപ്പുസാക്ഷി സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ക്രൈംബ്രാഞ്ച് തിരിച്ചുനൽകും. ഐമാക്ക്, ഐപാഡ്, സ്മാർട്ട്ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. നിർണായക തെളിവാകുമെന്ന് കരുതി പിടിച്ചെടുത്ത ഇവയിൽനിന്ന് കേസുമായി ബന്ധിപ്പിക്കുന്ന തുമ്പൊന്നും കിട്ടിയിരുന്നില്ല. ഇവ തിരിച്ചുകിട്ടാനായി സായ് ശങ്കർ ആലുവ കോടതിയെ സമീപിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളെ അന്വേഷണസംഘം ഏഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ പ്രതികളുടെ മൊഴി വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തും. ഈ കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിൽ ഒരു വൈദികനെക്കൂടി ചോദ്യം ചെയ്തതായി സൂചനയുണ്ട്.