tomato

കൊ​ച്ചി​:​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​ത​ക്കാ​ളി​ ​വി​ല​ ​മാ​നം​ ​തൊ​ട്ടു.​ ​ഒ​പ്പം​ ​ബീ​ൻ​സും​ ​തൊ​ട്ടു​ ​പി​ന്നാ​ലെ​യു​ണ്ട്.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ബ​ഡ്ജ​റ്റ് ​ലി​സ്റ്റി​ൽ​ ​നി​ന്ന് ​ര​ണ്ടു​പേ​രും​ ​ഉ​ട​ൻ ​ഔ​ട്ടാ​വും.​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ​വി​ല​ ​ഇ​ര​ട്ടി​യാ​യ​ത്.​ ​ഒ​പ്പം​ ​മു​ര​ിങ്ങ​യ്ക്ക​യും​ ​സെ​ഞ്ച്വ​റി​യോ​ട് ​അ​ടു​ത്തു.
ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​താ​ണ് ​കാ​ര​ണം.​ ​മൈ​സൂ​രു,​ ​മേ​ട്ടു​പ്പാ​ള​യം,​ ​കോ​യ​മ്പ​ത്തൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​പ​ണ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പ​ച്ച​ക്ക​റി​ക​ളെ​ത്തു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലും​ ​മ​ഴ​ ​പ​തി​വാ​യ​തോ​ടെ​ ​ഇ​വി​ടെ പ​ച്ച​ക്ക​റി​ ​വി​ള​ ​ ​ഉ​ത്പാ​ദ​ന​വും​ ​കു​റ​ഞ്ഞു.
മ​ഴ​യാ​ണ് ​വി​ല​ക്ക​യ​റ്റ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​വെ​ജി​റ്റ​ബി​ൾ​ ​ആ​ൻ​ഡ് ​ഫ്രൂ​ട്സ് ​പ്ര​മോ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​ത​ക്കാ​ളി​കൃ​ഷി​യും​ ​ക​ന​ത്ത​മ​ഴ​യി​ൽ​ ​ന​ശി​ച്ചു.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഇ​തു​ത​ന്നെ​യാ​ണ് ​അ​വ​സ്ഥ.​ ​ആ​വ​ശ്യ​ത്തി​ന് ​ഉ​ത്പാ​ദ​ന​വു​മി​ല്ല.​ ​ഇ​നി​യും​ ​വി​ല​ ​വ​‌​ർ​ദ്ധി​ക്കും.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ഈ​ ​മാ​റ്റം​ ​മാ​ർ​ക്ക​റ്റി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​പ​ച്ച​ക്ക​റി​കൃ​ഷി​ ​മേ​ഖ​ല​ക​ളാ​യ​ ​പാ​ല​ക്കാ​ട്,​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​‌​ർ​ ​ജി​ല്ല​ക​ളി​ൽ​ ​കൃ​ഷി​ ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വ് ​കൂ​ടി​യ​തോ​ടെ​ ​ക​ർ​ഷ​ക​ർ​ക്ക് ​താ​ത്പ​ര്യം​ ​കു​റ​ഞ്ഞു.

ചെ​റു​നാ​ര​ങ്ങ
കൂ​പ്പു​കു​ത്തി
ചൂ​ടി​നൊ​പ്പം​ ​കു​തി​ച്ചു​യ​ർ​ന്ന​ ​ചെ​റു​നാ​ര​ങ്ങ​ ​വി​ല​ ​കൂ​പ്പു​കു​ത്തി.​ ​കി​ലോ​യ്ക്ക് 200​ ​രൂ​പ​ ​വ​രെ​ ​ഉ​യ​ർ​ന്ന​ ​നാ​ര​ങ്ങ​യ്ക്ക് ​ഇ​പ്പോ​ൾ​ 80​ ​രൂ​പ​യാ​ണ് ​വി​ല.
മു​ൻ​വ​ർ​ഷ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ആ​ദ്യ​മാ​യാ​ണ് ​ഇ​ര​ട്ടി​യി​ല​ധി​കം​ ​വി​ല​വ​ർ​ദ്ധ​ന​വ് ​ഉ​ണ്ടാ​യ​ത്.​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​ന്ധ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ചെ​റു​നാ​ര​ങ്ങ​ ​വ​ര​വ്.
​ ഒ​രു​മാ​സ​ത്തേ​ക്ക് ​വി​ല​ ​കു​റ​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​വേ​ണ്ട.​ ​കൊ​വി​ഡി​ന് ​ശേ​ഷം​ ​വി​വാ​ഹ​ ​സ​ത്്കാ​ര​ങ്ങ​ളും​ ​മ​റ്റ് ​ച​ട​ങ്ങു​ക​ളും​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​പ​ച്ച​ക്ക​റി​യു​ടെ​ ​ആ​വ​ശ്യ​വും​ ​കൂ​ടി.​ ​ഇ​തി​ന​നു​സ​രി​ച്ചു​ള്ള​ ​പ​ച്ച​ക്ക​റി​ ​ല​ഭി​ക്കാ​നു​മി​ല്ല.
കെ.​കെ.​ ​അ​ഷ്റ​ഫ്
സെ​ക്ര​ട്ട​റി
എ​റ​ണാ​കു​ളം​ ​മാ​ർ​ക്ക​റ്റ് ​
അ​സോ​സി​യേ​ഷൻ

ചില്ലറ വിപണിയിലെ വില

(ഇന്നലെത്തെയും കഴിഞ്ഞ മാസത്തെയും വില ചുവടെ)

തക്കാളി - 100 35

ബീൻസ്- 100 60

മുരങ്ങയ്ക്ക - 100 40

ഇഞ്ചി - 60 50

കോളിഫ്ലവർ - 45 30

കാബേജ് - 38 20

കോവയ്ക്ക 50 30